എന്തിനെന്‍ വീണ പാഴ് ശ്രുതി മീട്ടുന്നു?
എന്തിതെന്‍ മാര്‍ഗ്ഗം തിമിരം മറയ്ക്കുന്നു.?എന്നംഗുലീയങ്ങളെന്തേ മറന്നു പോയ്
സ്വരരാഗ ദേവിക്കു പൂജ ചെയ്തീടുവാന്‍?
അമ്പല പ്രകാരമാമെന്‍ വിപഞ്ചിക
കമ്പികള്‍ ദേവിക്കു വര്‍ജ്യമായോ?
മുന്നില്‍ ചതുപ്പുകള്‍ ,പിന്നെ മുള്‍വഴികള്‍
ഹിംസ്ര ജന്തുക്കള്‍തന്‍ ഘോരവനാന്തരങ്ങള്‍
കൈവിടുന്നെന്നെ ഞാനിന്നോളവും
നെന്ചോടു ചേര്‍ത്തൊരാ തത്വശാസ്ത്രങ്ങളും
കാലം കരിതേച്ചു മായ്ച കിനാക്കള്‍ തന്‍
കാലൊച്ച കാതില്‍ പതിഞ്ഞിടുന്നു
മാനസരുദ്രന്റെ താണ്ഡവ വേദിയിലശ്വ-
വേഗത്തിലെന്‍ ഹ്രിദയ താളം മുറുകുന്നു
പണ്ടൊരാചാര്യനുദ്ഘോഷിച്ചതെത്ര സത്യം ;
"അഭിലാഷമാണഖില ദുഃഖഹേതു ".
കാലചക്രത്തിന്‍ വേഗപ്രയാണത്തിലൊരു-
കരിനിഴലായ് ഞാനലിഞ്ഞിടട്ടെ.
.jpg)
No comments:
Post a Comment